Wednesday, July 3, 2013

രാജീവ് ഗാന്ധിയുടെ കൊലപാതകം

കുറ്റം പറയുന്നവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ....

അഴിമതിയുടെ ഉടയതമ്പുരാട്ടിയും, ശിങ്കിടികളും ഭരിക്കുന്ന ഊപ്പ സര്‍ക്കാര്‍ ശ്രീ നരേന്ദ്രമോഡിയെ പഴിക്കാന്‍ ആകെ കണ്ടെത്തിയ ഒരു കാര്യമേ ഉള്ളൂ ഗോധ്ര കലാപം. ഗോധ്ര കലാപത്തെ പറ്റി ഇത്രയും വാചാലര്‍ ആകുന്ന ഇവര്‍ ആരും സിഖ്‌ കലാപത്തെ പറ്റി സംസാരിക്കുന്നില്ല, എന്തെന്നാല്‍ സത്യം പുറത്തറിഞ്ഞാല്‍ പിന്നെ ഭാരതത്തില്‍ അഴിമതി പാര്‍ട്ടി ഉണ്ടാകില്ല തന്നെ.

ഇതിലും ഭംഗിയായി ഇവര്‍ മറയ്ക്കുന്ന ഒരു സംഭവം കൂടിയുണ്ട്; ഇറ്റലിക്കാരിയുടെ സ്വന്തം ഭര്‍ത്താവ്‌ രാജീവി ഗാന്ധിയുടെ കൊലപാതകം. എന്ത് കൊണ്ട് വിശദവും തൃപ്തികരവുമായൊരു അന്വേഷണമോ, റിപ്പോര്‍ട്ടോ ഇതേ പറ്റി ഇത് വരെ കണ്ടില്ല ?? അങ്ങിനെ ഒരന്വേഷണം വന്നാല്‍ കുടുങ്ങുന്നത് ആരൊക്കെ ആയിരിക്കും ?? രാജീവ്‌ ഗാന്ധി കൊല്ലപ്പെടെണ്ടത് ആരുടെയെല്ലാം ആവശ്യമായിരുന്നു ?? നമുക്ക്‌ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കാം..

കഴിഞ്ഞ വര്ഷം ഗള്‍ഫ്‌ മേഖലയിലെ പ്രധാനറേഡിയോ ചാനലുകളില്‍ ഒന്നായ Asianet Radio 65.7 നടത്തിയ ഒരു തല്‍സമയസംപ്രേഷണ പരിപാടിയില്‍ പേര് പറയാത്ത ഒരു വ്യക്തി ഫോണ്‍ ചെയ്യുകയും, രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത്‌ താന്‍ അവിടെ സര്‍ക്കാരിന്റെ വയര്‍ലെസ് ഓപരേട്ടര്‍ ആയിരുന്നു എന്നും, ആ കൊലപാതകത്തില്‍ കൊണ്ഗ്രെസ്സ് നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും, തെളിവ് താന്‍ വൈകാതെ തന്നെ കോടതിയില്‍ ഹാജര്‍ ആക്കുമെന്നും പറഞ്ഞു. സാമൂഹികപ്രതിബദ്ധത ഉണ്ടെന്നു സ്വയം കൊട്ടിഘോഷിക്കുന്ന ചാനല്‍കാര്‍ എന്ത് കൊണ്ട് ഈ വിഷയത്തിനു പ്രാധാന്യം നല്‍കിയില്ല ?? അതോ ഈ വിഷയം ഉയര്‍ന്നു വരരുത് എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും അവരെയും നിയന്ത്രിക്കുന്നുണ്ടോ ?

ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെ ഒരു സംഘടന വധിക്കുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഭാരതം അല്ലാതെ മറ്റേതെങ്കിലും രാഷ്ട്രത്തിലാണ് ഇത് സംഭവിച്ചിരുന്നത് എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ??

പിന്നെ ആ സംഘടന ഭൂമുഖത്ത്‌ തന്നെ ഉണ്ടാകില്ല എന്നുറപ്പ്. എന്നിട്ടും സോണിയയെന്ന രാജീവിന്‍റെ ഭാര്യ പ്രതികള്‍ക്ക്‌ മാപ്പ് കൊടുത്തു, അവരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു കിടക്കുന്ന ഭരണകൂടം പ്രതികരിച്ചില്ല. ഇതിനെല്ലാം കാരണം, അഹിംസ എന്ന പാര്‍ട്ടി നയം ആണോ ??

സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാം ഇതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ ഉണ്ടെന്നു. രാജീവ്‌ ഗാന്ധി വധകേസില്‍ സംശയിക്കപ്പെട്ട പ്രമുഖരില്‍ ഇന്ദ്രപ്രസ്തത്തിലെ രാജഗുരു ചന്ദ്രസ്വാമി, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍, പിന്നെ പാവം ഒരു ക്വാത്രോചി എന്ന ആയുധം ഇടപാടുകാരന്‍, ഇതിനും പിറകെ LTTE എന്ന സംഘടന എന്നിവര്‍ ഉണ്ട്. വിദേശഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ ഈ കഥയില്‍ ഒരു ഇസ്രായേല്‍ ബന്ധം, പിന്നെ അവര്‍ പറഞ്ഞതോ, അതിനു ശേഷം പ്രധാനന്‍ ആയ നരസിംഹറാവു വിനെ സംശയിക്കണം എന്ന്. രാജീവ്‌ ഗാന്ധി വധത്തിലെ പ്രമുഖര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇത് വരെ അതിന്റെ പേരില്‍ ഒഴുക്കിയ കള്ളക്കണ്ണ്‍നീര്‍ പാഴാകും എന്ന് അവര്‍ക്കെല്ലാം നന്നായി അറിയാം. ഒരു പക്ഷെ കേസന്വേഷണം ചെന്നവസാനിക്കുന്നത് രാജീവ്‌ ഗാന്ധിക്ക് ഏറ്റവും വേണ്ടപ്പെട്ട ചിലരുടെ അടുക്കളയിലും ആകും.


മരിച്ചവര്‍ മരിച്ചു, ഇനിയെന്തിനു അതിന്റെ പേരില്‍ കലാപം എന്നും പറഞ്ഞു വിശുദ്ധപരിവേഷം അണിഞ്ഞ സോണിയ ഗാന്ധിക്ക് സ്വന്തം ഭര്‍ത്താവിന്റെ മരണം നല്‍കിയത്‌ ലാഭങ്ങള്‍ മാത്രമാണ്.

LTTE യെ തൊട്ടാല്‍ തമിഴ്‌ മക്കള്‍ പാര്‍ട്ടികള്‍ രണ്ടും ഒരേപോലെ പ്രതികരിക്കും എന്നത് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ഒരു മരണം കൊണ്ട്, പാര്‍ട്ടിക്ക് കിട്ടിയത്‌ ഭരണം, വേണ്ട്പ്പട്ടവര്‍ക്ക് വേണ്ടുവോളം പണം... ഇതാണ് രാജീവ്‌ ഗാന്ധിയുടെ മരണം കൊണ്ട് സംഭവിച്ചത്‌

                                                                                      കടപ്പാട്
                                                                                 പാഞ്ചജന്യം

No comments: