Monday, May 6, 2013

മനസ്- Human Mind

                            മുഖം മനസിന്‍റെ കണ്ണാടി എന്നാണല്ലോ പറയാറ്. അത് സത്യം ആണ് കാരണം നമ്മുടെ മനസിലെ വികാരങ്ങള്‍ നമ്മുടെ മുഖത്ത് പ്രകടമാകും. എന്താണ് മനസ് എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? ഇല്ല എന്നത് അല്ലെ സത്യം. ആദ്യം ഒരു കാര്യം മനസിലാക്കുക എല്ലാവര്‍ക്കും ഒരു മനസുണ്ട് എന്നാ സത്യാവസ്ഥ. നമ്മുടെ വാക്കുകളെ എന്നും സൂക്ഷ്മതയോടെ മാത്രം മറ്റുള്ളവരില്‍ പ്രയോഗിക്കുക. ശരീരത്തിലെ മുറിവുകള്‍ കാലം മായ്ച്ചാലും മനസിലെ മുറിവുകള്‍ പെട്ടെന്ന് മായില്ല എന്ന് മനസിലാക്കുക.  നമ്മുടെ മനസിനെ എങ്ങനെ മനസിലാക്കാം എന്നും എങ്ങനെ പെരുമാറണം എന്നും  നമുക്ക് ഒന്നു വിലയിരുത്താം.  മനശാസ്ത്രഞന്‍മ്മാര്‍ പറയുന്നത് ''ഒരു മനുഷ്യന്‍ ഒരു ചെറിയ വിഡ്ഢിതരത്തിനു പോലും ഒരുപാട് ചിരിക്കുന്നു എങ്കില്‍ അവന്‍റെ  മനസ്സില്‍ ഒറ്റപെടല്‍ അനുഭവിക്കുന്നു എന്നാണ്. ഇനി ഒരു മനുഷ്യന്‍ ഒരുപാട് ഉറക്കം ഇഷ്ട്ടപെടുന്നു എങ്കില്‍ അയ്യാള്‍ മനസ്സില്‍ വിഷമം അനുഭവിക്കുന്ന ആളായിരിക്കണം. ഒരാള്‍ കുറച്ചു മാത്രം സംസാരിക്കുകയും എന്നാല്‍ വേഗത്തില്‍ സംസാരിക്കുകയും ചെയ്‌താല്‍ അയ്യാള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവന്‍ ആയിരിക്കും.  ഒരാള്‍ക്ക്‌ ശെരിക്കും കരയാന്‍ ഉള്ള കഴിവ് ഇല്ല എങ്കില്‍ അയ്യാള്‍ മാനസികമായി ബലഹീനന്‍ ആയിരിക്കും. ഒരാള്‍ മറ്റുള്ളവരുടെ മുന്‍ബില്‍ മാന്യം അല്ലാത്ത രീതിയില്‍ ഭഷണം കഴിക്കുന്നു എങ്കില്‍ അയ്യാള്‍ മനസ്സില്‍ ടെന്‍ഷന്‍ ഉള്ളവന്‍ ആണ് .  ഒരാള്‍  ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയും എങ്കില്‍ ഉറപ്പായും നിഷ്കളങ്കനും മൃദുല ഹൃദയം ഉള്ളവും ആയിരിക്കും. ഇനി ഒരാള്‍ ചെറിയ കാര്യങ്ങള്‍ക്ക്പോലും  ദേഷ്യപ്പെടുകയാണ് എങ്കില്‍ അയ്യാള്‍ക്ക് സ്നേഹം ആവശ്യം ആണ്.

വിനയം
എന്താണ് വിനയം?  ''വിനയം കൊണ്ട് ചെറുതാകാന്‍ ശീലിക്കുമ്പോള്‍ നാം അറിയാതെ നമുക്ക് ഉയരാന്‍ സാധിക്കും. ഗര്‍വുകൊണ്ട് നാം വലുതാകുവാന്‍ മുതിരുമോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നാം ചെറുതാകാന്‍ തുടങ്ങും എന്ന് മനസിലാക്കുക''.  അതുകൊണ്ട് വിനയം എന്ന നല്ല ശീലം ജീവിതത്തില്‍ എന്നും ഉണ്ടായിരികട്ടെ.

 ഷെമ 
 ഷെമ എന്ന രണ്ടക്ഷരം നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റം ഉണ്ടാകുവാന്‍ പോന്നത് ആണ്. ഷെമ എന്നത് സ്നേഹത്തിന്‍റെ മറ്റൊരു പര്യായം ആണ്.  ഒരാളോട് ഷെമ ചോദിക്കുന്നത് ഒരു വലിയ കഴിവ് തന്നെ ആണ് കൂടാതെ ഷെമ ചോദിക്കുന്നവനോട് ഷെമിക്കുന്നതും.  മറ്റുള്ളവരോട് ഷെമിക്കുവാന്‍ എത്രപേര്‍ക്ക് കഴിയാറുണ്ട്?''ഷെമിക്കുക എന്നാല്‍ അതിനര്‍ത്ഥം നമ്മള്‍ തെറ്റാണെന്നും അവര്‍ ശെരിയാണെന്നും അല്ല മരിച്ചു ബന്ധങ്ങള്‍ക്ക് അവരേക്കാള്‍ വില നമ്മള്‍ കല്‍പ്പിക്കുന്നു എന്നും, ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് അവരെക്കാളും കഴിവ് ഉണ്ടെന്നുംആണ്''.അതുകൊണ്ട് ഷെമ ശീലിക്കുക.
                  
ഞാന്‍ അല്പം തിരക്കിലാണ്


ഇ വാക്കുകള്‍ നിത്യ ജീവിതത്തില്‍ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും അല്ലെ.എത്രയും പെട്ടെന്ന് ഒഴിവാക്കുക ഇ വാക്കുകള്‍. അല്ലേല്‍ എപ്പോളും അങ്ങനെ പറയുന്നവരെ എല്ലാവരും ഒഴിവാക്കും. സത്യത്തില്‍ നമ്മള്‍ അത്ര ബിസി അല്ല എങ്കില്‍ പോലും അവര്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍ നമുക്ക് സമയം ഉണ്ടെങ്കില്‍ പോലും നമ്മള്‍ ഇ വാക്കുകള്‍ ഉപയോഗിക്കും. നല്ല ബന്ധം മുറിക്കുവാന്‍ തക്ക ശക്തി ഇ വാക്കുകള്‍ക്കു ഉണ്ട് എന്ന് മനസിലാക്കുക.


സ്നേഹം
ആഴത്തില്‍ ഉള്ള സ്നേഹമാണ് ഇ ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന്തന്നെ വേണം എങ്കില്‍ പറയാം. ചിലപ്പോള്‍  നമ്മള്‍ ജീവന്
തുല്യം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ സ്നേഹം ഒന്നും അല്ല എന്ന് മനസിലാകുമ്പോള്‍ അത് നമ്മളെ ശെരിക്കും വേദനിപ്പിക്കാറുണ്ട് അല്ലെ. എന്നാല്‍ അങ്ങനെ ഉള്ള തോന്നലുകള്‍ അത്ര സത്യം അല്ല. നമ്മള്‍ എന്നും മറ്റൊരാളെ അളക്കുന്നത് നമ്മുടെ കാഴ്ച്ചപ്പാടില്‍ ആയിരിക്കും അല്ലെ. നമ്മള്‍ എപ്പോളും മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാല്‍ ചിലപ്പോള്‍  അവര്‍ പറയുന്നതും ശെരിയാണ് എന്ന്  മനസിലാക്കുവാന്‍ സാധിക്കും.  നഷ്ട്ടപ്പെടും  എന്ന് ഉറപ്പുള്ള  ഒരു  വസ്തുവിനെയും  ഒരുപാട് സ്നേഹിക്കരുത്, കാരണം നഷ്ട്ടപെടുമ്പോള്‍ ഉണ്ടാകുന്ന വേദന ഒരുപാട് വലുതാരിക്കും.   സ്വന്തമായി വേദന  അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ വേദന മനസിലാകുവാന്‍ പ്രയാസം ആയിരിക്കും  എന്ന സത്യം മനസിലാക്കുക. സ്നേഹിക്കുംമ്പോള്‍ ഒരാളിലെ നന്മകളെ മാത്രം സ്നേഹിക്കാതെ അയാളിലെ കുറവുകളെ കൂടെ സ്നേഹിക്കുബോള്‍ ആണ് സ്നേഹം പൂര്‍ണമാകുന്നത്.എന്നെ ഒന്നു  സ്നേഹിക്കു എന്ന് പറഞ്ഞു ഒരിക്കലും  ആരുടേയും മുന്‍ബില്‍ തല കുനിക്കരുത്,കാരണം ഒരാള്‍ നിങ്ങളെ സ്നേഹിക്കുന്നു എങ്കില്‍ ഉറപ്പായും അയ്യാള്‍ നിങ്ങളോടൊപ്പം എന്നുംകാണും.

മറക്കരുതാത്ത 3 കാര്യങ്ങള്‍:  

 1. ഒരിക്കലും തിരിച്ചുവരാത്ത 3 കാര്യങ്ങള്‍:
     a.  സമയം
     b. വാക്കുകള്‍
     c. അവസരങ്ങള്‍

2.ജീവിതം നശിപ്പിക്കുന്ന 3 കാര്യങ്ങള്‍:
    a. ദേഷ്യം
    b. അഹങ്കാരം
    c.  ഷെമിക്കുവാന്‍ കഴിയാത്ത അവസ്ഥ

3.ജീവിതത്തിലെ പ്രദാനപെട്ട  3 ഘടകങ്ങള്‍:
   a.  സ്നേഹാനുകമ്പ
   b. കുടുംബം
   c . സുഹൃത്തുക്കള്‍

4. വ്യക്തിത്വം  നിര്‍ണയിക്കുന്ന 3 ഘടങ്ങള്‍:
   a. സമര്‍പ്പണം
   b . ആത്മാര്‍ത്‌ഥത
   c . കഠിനാധ്വാനം  

അമിതകോപം
 കോപിക്കാത്ത മനുഷ്യര്‍ ഇല്ല എന്നു തന്നെ പറയാം. ചില സമയം ജീവിതത്തില്‍ ശെരിക്കും ഒരു വില്ലന്‍ ആയി ഈ കോപം മാറും. വിദ്യാലയത്തില്‍ അധ്യാപകരോട് ചില കുട്ടികള്‍ കാണിക്കുന്ന കോപം, വീടുകള്‍  മാതാപിതാക്കള്‍  മക്കളോട് കാണിക്കുന്ന കോപം(തിരിച്ചും ഉണ്ടാകാം),
ഇവയെല്ലാം നമ്മുടെ ജീവിത്തില്‍ ഒരുപാട് കണ്ടുവരുന്നവയാണ്. സത്യത്തില്‍ കോപം ഒരു രോഗം ആണോ.  പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ''സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളവരില്‍ ആണ് അമിതകോപം കൂടുതലും കണ്ടുവരുന്നത്‌'' എന്നാണ്. ''മറ്റുള്ളവരോട് പെട്ടെന്ന് കൂടുന്നവരില്‍ ആത്മാര്‍ഥതയില്ലായ്മയും കള്ളത്തരങ്ങളും കണ്ടുവരുന്നതായും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.




മറ്റുള്ളവരെ മനസിലാക്കാന്‍ പഠിക്കു, ഒരു പുതിയ ജീവിതം ഉണ്ടാകട്ടെ സുഹൃത്തേ!

                                                                                                       കടപ്പാട്
                                                                                                  കിരണ്‍ അടൂര്‍............

No comments: