Monday, May 13, 2013

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -1

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും -  A Engagement and House warming - Part -1

                                   അന്നൊരു വെള്ളിയാഴ്ച്ച ദിവസം ആയിരുന്നു.ചെറിയ മഴ  ഉണ്ടാരുന്നു.  കിടന്നു ഉറങ്ങുവാന്‍ പറ്റിയ കാലാവസ്ഥ . അപ്പോള്‍ ആണ് ഉണ്ണിയുടെ വരവ്. എന്താ വിളിക്കാതെ വന്നത്. ഓ ഇന്ന് ക്ലാസ്സ്‌ ഇല്ലാരുന്നു പിന്നെ എനിക്ക് അറിയാം കിച്ചു ഇവിടെ കാണും എന്ന് . അതുകൊണ്ടാ വിളിക്കാതെ ഇങ്ങു പോരുന്നത്. എനിക്ക് ആ പാട്ടൊന്നു പഠിക്കണം. ഉം. സരിഗമ പോലും ശെരിക്കു വായിക്കുവാന്‍ പഠിച്ചില്ല. അതിനു മുന്‍പ് തനെ പാട്ട് പാടാന്‍ പഠിക്കണം അല്ലെ.  ബുക്ക്‌ കൊണ്ട് വന്നോ! ഇല്ലാരിക്കും എനിക്ക് അറിയാം. ഐയ്യോ കിചൂ!! ഞാന്‍ മറന്നു പോയി. ബുക്ക്‌ ഇല്ലാതെ എങ്ങനാ പാട്ടിന്‍റെ നോട്ട് എഴുതുന്നത്‌. ഉണ്ണി പതുക്കെ പിയാനോ വായിക്കുവാന്‍
തുടങ്ങി. പേ പി...............   ഉണ്ണി ഒരു മിനിട്ട്. പട്ടി കുറക്കുന്നു ആരോ ഗസ്റ്റ്‌ ഉണ്ടെന്നു തോന്നുന്നു. ഞാന്‍ ഒന്നു നോക്കി വരാം. ശെരി. ആഹ ഇതാരാ രഞ്ജിത് അമ്മാവനോ. പാലുകാച്ചിനു വിളിക്കാന്‍ വന്നതാ എന്ന് എനിക്ക് മനസിലായി . നിനക്കെന്നാ ചാരപ്പണി വല്ലോം ഉണ്ടോ മോനാപ്പീ . ആ ഇപ്പോള്‍ മനസിലായി.  ഇന്നലെ ബാലമ്മാവന്‍ വിളിച്ചിരുന്നു അല്ലെ. എന്തിനാരുന്നു അവര്‍ വിളിച്ചത്. ഓ ആ വേലുപ്പിള്ള പ്രഭാകരന്‍ എന്നാ മരിച്ചത് എന്ന് അറിയാന്‍ വിളിച്ചതാ. ഒരു ഫുള്‍ ബെറ്റ് വെച്ചിട്ടാ വിളിച്ചത് എന്ന്. എന്നെ അങ്ങ് സമ്മതിക്കണം അല്ലെഅമ്മാവാ. നീവാ ഞാന്‍ ചെയ്ത കുറെ വര്‍ക്കുകള്‍ കാണിച്ചുതരാം. 

                          അമ്മാവന്‍ പുതിയ സാംസങ്ക് മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ വീടും പിന്നെ അമാവന്‍ ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്ന സൈറ്റ് എല്ലാം കാണിച്ചു.
20000രൂപയില്‍ കൂടുതല്‍  ആയി എന്നുപറഞ്ഞു.  ആം കണ്ടിരിക്കാം അല്ലാതെ എന്ത് ചെയ്യാനാ. ഇതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ. ഒരുദിവസം നമുക്കും ഉണ്ടാകുമാരിക്കും ഇതൊക്കെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
അമ്മാവന്‍ എന്‍റെ മുറിയില്‍ കയറി വന്നത് ഉടനെ പോകണം എന്ന്
പറഞ്ഞാരുന്നു എങ്കിലും പിയാനോ കണ്ടപ്പോള്‍ പഴയ ആ കലാകാരന്‍ അമ്മാവനില്‍ ഉണര്‍ന്നു.  പഴയ സ്റ്റേറ്റ് വിന്നര്‍ അല്ലെ കഥാ പ്രസംഗത്തില്‍.
ഞാന്‍ ഒരു പാട്ട് പാടി കേള്‍ക്കണം എന്ന് അമ്മാവന് ആഗ്രഹം. ഏതുപാടും എന്ന് എനിക്ക് ഒരു കണ്‍ഫ്യൂഷന്‍. സാമജ വരഗമന അങ്ങ് കാച്ചി.
പാടി നിര്‍ത്തിയപ്പോള്‍ അമ്മാവന് സന്തോഷം ആയി. ഡാ നീ ആ ഹരിമുരളിരവം ഒന്നു പാടിക്കേ. ഒരു പാട്ട് പാടി തീര്‍ത്തപ്പോള്‍
പിന്നെ എനിക്കും മൂഡ്‌ ആയി. ഞാന്‍ അതും കാച്ചി. അമ്മാവന് ശെരിക്കും ഇഷ്ടം ആയി . ഡാ കുഞ്ഞേ എന്നാ ഞാന്‍ അങ്ങോട്ട്‌ ഇറങ്ങുന്നു എന്ന് അമ്മാവന്‍. ശെരി എന്ന് ഞാന്‍. അമ്മാവന്‍ അങ്ങനെ പോയി. ഉണ്ണിയും അത് കഴിഞ്ഞു പോയി.ഒടുവില്‍ ഞാന്‍ മാത്രം ബാക്കി.


                                                       അടുത്ത ദിവസം നേരം വെളുത്തപ്പോള്‍ തന്നെ ഒരു ഫോണ്‍ കാള്‍. ആരാ ഞാന്‍ ഉറക്കത്തില്‍ ചോദിച്ചു. ഞാനാടാ കൊച്ചപ്പന്‍. ഐയ്യോ കൊച്ചപ്പോ എന്നാ ഉണ്ട് വിശേഷം. ഡാ നീ ഇന്നുവരില്ലേ. വരാം കൊച്ചപ്പാ.ഞാന്‍ നെല്ലിക്കാലായില്‍ വന്നിട്ട് വിളിക്കാം അപ്പോള്‍ കൊച്ചപ്പന്‍ വണ്ടിയുംകൊണ്ട് വന്നാ മതി. നീ വരണം. വന്നില്ലേല്‍ ശെരിയാക്കും
പറഞ്ഞേക്കാം. ഐയ്യോ ഉറപ്പായും വരാമേ. ഇന്ന് പോണോ വേണ്ടയോ പോണോ വേണ്ടയോ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ ഇങ്ങനെ ആലോചിച്ചു. ഹോ എന്നാ ഇനി ഒരു ബൈക്ക് ഒക്കെ എനിക്ക് എടുക്കാന്‍ പറ്റുന്നത് ഈശ്വരാ. പണ്ട് വീട്ടില്‍ പറയുമ്പോള്‍ നിനക്ക് ഒരു ജോലി ആകുമ്പോള്‍ സ്വന്തം ആയി മേടിക്കാമല്ലോ എന്ന്. ഇപ്പോള്‍ അത്യാവശ്യം ജോലി ആയപ്പോള്‍ വീട്ടില്‍ കടംകൊണ്ട് ഇരിക്കാന്‍ മേല. ഒരു ഇടത്തരക്കാരനു എന്നും എങ്ങനെ തന്നെ ആണോ ഈശ്വരാ അവന്‍റെ ജീവിതം. എല്ലാം ശെരിയാകുമായിരിക്കും . ഞാന്‍ ഉണ്ണിയെ വിളിച്ചു. ഞങ്ങള്‍ രണ്ടും കൂടെ ആശാ ഫാന്‍സിയില്‍ പോയി. സമ്മാനം എന്ത് മേടിക്കും എന്ന് ആകെ കണ്‍ഫ്യൂഷന്‍. അങ്ങനെ അവസാനം ഒരു ലൈറ്റ് വാങ്ങി. കരണ്ടുപോയാലും കത്തുന്നത്. 

 

                                   കൊള്ളാം. അതുമായി വീട്ടില്‍ വന്നപ്പോള്‍ ദേ അമ്മ പറയുന്നു
അവര്‍ക്ക് കാശ് കൊടുത്താ മതി എന്ന്. ഞാനും കരുതി അതും ഒരു ശെരിയാണെന്ന് എനിക്കും തോന്നി. ഭക്ഷണം കഴിച്ചു ഒന്നു ചെറുതായി മയങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു മിസ്‌ കാള്‍. ആരാണോ ആവോ. എന്തായാലും വിളിച്ചു നോക്കാം. വോടഫോന്‍ ആണ്. വെറുതെ വിളിച്ചു കാശ് കളയണോ. എന്തായാലും വിളിച്ചു നോക്കാം. ഹലോ ആരാവ അപ്പുറത്ത് ഒരു കിളി ശംബ്ദം. മധുരം എങ്കിലും പരിഭവം കലര്‍ന്ന ഒരു ഹലോ അപ്പുറത്ത്. ആളെ എനിക്ക് പിടികിട്ടി. ലെച്ചു തന്നെ.  ഇന്ന് ചുരിദാര്‍ ശെരിയാക്കുവാന്‍ കൊടുത്തത് മേടിക്കുവാന്‍ അമ്മുവിന് ഒപ്പം പോകും എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഇത് അമ്മുവിന്‍റെ നമ്പര്‍ തന്നെ. എവിടാ കിച്ചു. ഞാന്‍ വീട്ടിലാ അല്ലാതെ എവിടാ. എന്ത് എടുക്കുവാ എന്‍റെ കിച്ചു. ആ ഒന്നും എടുക്കുവല്ല ചുമ്മാ ഇരിക്കുവാ. എന്താ രാവിലെ അങ്ങനെ പറഞ്ഞത്. എങ്ങനെ!! ഓ അതോ നിനക്ക് ഇപ്പം എന്നെ വിളിച്ചാല്‍ ഉടന്‍ വെക്കാന്‍ അല്ലെ ധൃതി. അല്ലാതെ സംസാരിക്കാന്‍ അല്ലലോ. കിരണ്‍ ചേട്ടാ എന്നെ ഒന്നു മനസിലാക്കു.
എന്‍റെ സാഹചര്യം അങ്ങനെ ആരിക്കും അപ്പോള്‍. അതാ. അല്ലാതെ ഒന്നും ഇല്ല.  ഇത് അമ്മുവിന്‍റെ നമ്പര്‍ ആണ്. ഇനി ഇതില്‍ വിളിക്കരുത് എന്ന് അവള്‍ പറഞ്ഞു. എനിക്ക് ദേഷ്യം ആണ് വന്നത്. എന്നെ സംശയത്തോടെ കാണുന്നപോലെ. 

 

                                    ഇപ്പോളും എന്നെ മനസിലാകിയിട്ടില്ല അവള്‍ ഹും.
നീ വീട്ടില്‍ ചെന്ന് മറ്റേ നമ്പറില്‍ നിന്നും വിളിച്ചാ മതി.
ശെരി എന്‍റെ മൊബൈലില്‍ ബാലന്‍സ്.  ഇല്ല അവള്‍ ശെരി പറഞ്ഞു രണ്ടു ഉമ്മയും തന്നു. എന്നാല്‍ ഞാന്‍ ആ ഉമ്മ മുഴുമുപ്പിക്കുന്നതിനു മുന്‍പ്തന്നെ ഫോണ്‍ കട്ട്‌ ചെയ്തു. അര മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഒരു മിസ്‌ കാല്‍ വന്നു. എന്നെ പരീക്ഷിക്കാന്‍ വേണ്ടി ആരിക്കും. എന്തായാലും ഞാന്‍ തിരിച്ചുവിളിച്ചില്ല.
പതുക്കെ ഒന്നു മയങ്ങി വന്നപ്പോള്‍ വീണ്ടും ഫോണ്‍. ജയ ആരുന്നു. എന്താടാ. ദേ നീ ഇപ്പം വരും എന്ന് പറഞ്ഞ് ഇവിടെ ഒരാള്‍ ഇരിക്കുന്നു.
ഡാ  ഞാന്‍ വരാം കേട്ടോ. വണ്ടി ഇല്ലാത്തതു കൊണ്ടാ. ഞാന്‍ ദേ റെനോടെ അപ്പന്‍റെ കയ്യില്‍ ഫോണ്‍ കൊടുക്കാം. എടാ നീ ഇറങ്ങിയില്ലേ ഇതുവരേം. ഞാന്‍ ദേ ഇപ്പം ഇറങ്ങാം മുടി ഒന്നു വെട്ടാം എന്ന് പറഞ്ഞു ഇരുന്നതാ. അയ്യാള്‍ ഇതുവരേം കട തുറനില്ല എന്ന് പറഞ്ഞു ഞാന്‍ തടിതപ്പി.  നീ പെട്ടെന്ന് വാ.
ഇനി പോകാതെ ഇരുന്നാല്‍ ശെരിയാകില്ല എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ പോകുവാന്‍ തന്നെ തീരുമാനിച്ചു.


                                                          ഞാന്‍ ഇപ്പോള്‍ തന്നെ ഇറങ്ങാം കൊച്ചപ്പാ. പെട്ടെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി. ചായ കുടിക്കാന്‍ ചെന്നപ്പോള്‍ നല്ല ചൂട്. കുടിക്കാതെ ഞാന്‍ ഇറങ്ങി. ഓട്ടോ നോക്കി നിന്നാല്‍ താമസിക്കും. ഞാന്‍ നടന്നു. പ്രകാശ്  അണ്ണന്റെ കട ആയപ്പോള്‍ ഒന്നു നിന്നു. അണ്ണന്‍ തന്നെ ഒള്ളു. ഒരു കമ്പനി കൊടുക്കാം. വല്ല ഓട്ടോയും വന്നാ കയറി പോകുകയും ആകാം. അവിടെ നിന്നപ്പോള്‍ 15 മിനുട്ട് ആയി കാണും ഒരു സ്കുട്ടര്‍ വന്നു. എന്തായാലും കൈ കാണിച്ചു. നിര്‍ത്തി. പറക്കോട് ആണോ. അതെ. അതില്‍ കയറി പറക്കോട് ഇറങ്ങി. 5 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതാ. 5 30 ആയി. ഏകദേശം ഇരുപത് മിനുട്ട് കാത്തുനിന്നു. ഒറ്റ പത്തനംതിട്ട ബസും വന്നില്ല. അവസാനം അടൂര്‍ വണ്ടിയില്‍ കയറാം എന്ന് കരുതി. അടൂര്‍ വണ്ടി വന്നു. അതില്‍ കരയി അടൂര്‍ ആകാറായപ്പോള്‍ ദേ കിടക്കുന്നു. ചെന്നിത്തല വരുന്നു പോലും. ഒറ്റ വണ്ടി ഇല്ല.  

 

                                          ഈശ്വര പാപി ചെല്ലുന്നിടം പാതാളമോ. ആദ്യം കണ്ട ബസില്‍ കയറി. ടിക്കറ്റ്‌ എടുത്തു. കൊള്ളാം വീണ്ടും ശനി എന്‍റെ കൂടെ തന്നെ ഉണ്ട്. ആ ബസ്‌ പറകോട് വഴി പോകുന്നത് ആയിരുന്നു.  തൊട്ടു പുറകെ പത്തനംതിട്ട തട്ട ബസ്‌ ഉണ്ടാരുന്നു. എല്ലാം നല്ലതിന് എന്ന് സമാദാനിച്ചു ഞാന്‍ ഒരു മൂലയില്‍ അഭയംപ്രാപിച്ചു. റോഡില്‍ മുഴുവന്‍ പ്രകടനം ആരുന്നു. ഹോ ഇവനൊക്കെ എന്നതിന്‍റെ കേടാ. പൊതുജനത്തെ ഉപദ്രവിച്ചു വേണോ വോട്ടു പിടിക്കാന്‍. ഞാന്‍ മനസ്സില്‍ പ്രാകി. കൊടുമണ്‍ ആയപ്പോള്‍ എനിക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. അങ്ങനെ ആടി ആടി പത്തനംതിട്ട ആയി, ഞാന്‍ കുരിശ് പടി ആയപ്പോള്‍ ഇറങ്ങി. ഇനി സ്റ്റാന്‍ഡില്‍ വരേം പോയി സമയം കളയണ്ടല്ലോ എന്നുവിചാരിച്ച്. ഉടന്‍ തന്നെ ഒരു കോഴഞ്ചേരി ബസ്‌ വന്നു. ഞാന്‍ അതില്‍ കയറി. 9 രൂപ ടിക്കറ്റ്‌ എടുത്തു. ചേട്ടാ ഈ ബസ്‌ എപ്പോള്‍ നെല്ലിക്കാലയില്‍ ചെല്ലും.  7 മണിക്ക്. താങ്ക്സ് ചേട്ടാ. ഞാന്‍ മൊബൈല്‍ എടുത്തു കൊച്ചപ്പനെ വിളിച്ചു. കൊച്ചപ്പോയ്ഏഴുമണിക്ക് ഞാന്‍ വരും. വണ്ടി വിട്ടേക്കണേ. ശെരി പറഞ്ഞു മൊബൈല്‍ വെച്ചു. ബാലന്‍സ് ഒന്നുടെ ഞാന്‍ നോക്കി. ഹോ ഇനി രണ്ടു രൂപ കൂടെ. ആ സാരമില്ല. നെല്ലിക്കാല ആയി. ബസ്‌ ഇറങ്ങി. 

                                കൊള്ളാം ആരേം കാണുനില്ല. വീണ്ടും കൊച്ചപ്പനെ വിളിച്ചു.
കൊച്ചപ്പോ ഞാന്‍ വന്നു. എടാ ഇപ്പം തന്നെ രഞ്ചിത്തിനെ വിടാം. നേരം ഇരുട്ടി തുടങ്ങി. ഞാന്‍ ഒരു സിസര്‍ മേടിച്ചു കത്തിച്ചു. പതുക്കെ നടക്കാന്‍ തുടങ്ങി. റോഡ്‌ രണ്ടായി തിരിയുന്നു. ഹോ ഇനി എങ്ങോട്ടാ. അങ്ങനെ ഓര്‍ത്തു നിന്നപ്പോള്‍ എന്തായാലും അമ്മാവന്‍ വന്നു. ആശ്വാസം. നിന്നോട് എവിടെ നില്‍ക്കാനാ പറഞ്ഞത്. അമ്മാവന്‍ സ്നേഹത്തോടെ ശകാരിച്ചു. ചുമ്മാ നടന്നതാ എന്ന് ഞാന്‍ മറുപടി പറഞ്ഞു. 


 (അരങ്ങും തമാശയും അലമ്പും എല്ലാം വീട്ടില്‍ ചെന്നുകഴിഞ്ഞ്,അതെല്ലാം കൂടെ അടുത്ത ഭാഗം, ഹോ ഈ മലയാളം കുറച്ചു പാടാ ,ഇപ്പോള്‍  ഇത്രേം വായിക്കു എന്തായാലും, അപ്പോളേക്കും ഞാന്‍ ഒന്നു റെസ്റ്റ് എടുക്കട്ടെ. അഭിപ്രായം പ്രതീക്ഷിക്കുന്നു)


1 comment:

elamiida said...

babyliss pro titanium - vitiometabolic and biostomological
betyliss titanium tv alternative pro titanium titanium curling iron2018 ford fusion hybrid titanium vitiometabolic titanium eyeglass frames and biostomological titanium pry bar activities.